പരസ്യമായി തമ്മിലടിച്ചു Xiaomi ,Realme തലവന്മാർ

image courtesy:youtube,xiaomi,realme

ട്വിറ്ററിൽ പരസ്യമായ വാക്ക്പോരുമായി ഇന്ത്യയിലെ പ്രമുഖ ടെക് കമ്പനി തലവന്മാർ. Xiaomi CEO മനു ജെയിൻഉം Realme CEO ആയ മാതാവ് സേത്ഉം ആണ് ഓൺലൈൻ പ്ലാറ്റഫോമിൽ വാക്ക്പോര് നടത്തിയത് .റിയൽമി എന്ന ബ്രാൻഡ് 2018ഇൽ ഓപ്പോ അവതരിപ്പിച്ചത് മുതൽ ഇരു ബ്രാൻഡുകളും തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത് .

“തമാശ! ഒരു കോപ്പി-ക്യാറ്റ് ബ്രാൻഡ് ഞങ്ങളെ പരിഹസിക്കുന്നു. പിന്നീട് ഈ ബ്രാൻഡ് പരസ്യങ്ങൾ കൊണ്ടുവരുന്നു, ചിലർ ഞങ്ങളെ കുറ്റപ്പെടുത്താൻ തുടങ്ങുന്നു. മിക്ക ബ്രാൻഡുകളും പരസ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെങ്കിലും Xiaomiയെ മാത്രമേ കുറ്റപ്പെടുത്തുന്നുള്ളു. കാരണം ഞങ്ങളുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഞങ്ങൾ സുതാര്യമാണ്. ഏതെങ്കിലും പത്രപ്രവർത്തകൻ ഞങ്ങളുടെ ഇന്റർനെറ്റ് ബിസിനസ്സ് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്! “

Manu Kumar Jain, Xiaomi CEO

റിയൽമി ബ്രാൻഡിനെ “COPYCAT ബ്രാൻഡ്” എന്ന് ഷവോമി സിഇഒ പരസ്യമായി വിളിച്ചതാണ് സംഭവങ്ങൾക്കു തുടക്കമിട്ടത്.ഇതിനെതിരെ റിയൽമി സിഇഒ ട്വിറ്ററിൽ കൊടുത്ത മറുപടി ഇങ്ങനെയാണ് :

“ഒരു യഥാർത്ഥ നൂതന ബ്രാൻഡും മാർക്കറ്റ് ലീഡറും ഇതുപോലെ പെരുമാറില്ല.നിങ്ങളുടെ എതിരാളിയുടെ വളർച്ചയിൽ നിങ്ങൾ എത്ര സുരക്ഷിതരല്ലെങ്കിലും അടിസ്ഥാന അന്തസ്സും ധാർമ്മികതയും നിലനിർത്തണം ”

Madhav Sheth , Realme CEO

Leave a Reply

Your email address will not be published. Required fields are marked *

RSS
Follow by Email
Pinterest
Close Bitnami banner
Bitnami