ഗൂഗിൾ ക്രോമിന്റെ സഹായത്തോടെ മൈക്രോസോഫ്ട് പുതിയ ബ്രൌസർ അവതരിപ്പിച്ചു

edge browser new chromium
image Courtesy:Microsoft

മൈക്രോസോഫ്ട് തങ്ങളുടെ Edge ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു . ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺസോഴ്സ് ബ്രൌസർ ആയ Chromium ഉപയോഗിച്ച് ആണ് മൈക്രോസോഫ്ട് തങ്ങളുടെ ബ്രൌസർ പുതുക്കി അവതരിപ്പിച്ചത്. 2015ൽ സ്വന്തമായി വികസിപ്പിച്ച Edge ബ്രൗസെറിന് വേണ്ടവിധം പ്രസിദ്ധി ആർജിക്കാൻ കഴിയാതെ വന്നതിനാൽ ആണ് മൈക്രോസോഫ്ട് Chromium ബ്രൗസറിന്റെ സഹായം തേടാൻ തീരുമാനിച്ചത്.

2003 വരെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 90% നിയന്ത്രിച്ചിരുന്ന മൈക്രോസോഫ്ട് internet explorer ,ക്രോം ബ്രൗസറിന്റെ വരവോടെ ആണ് തകർച്ച നേരിട്ടത്.Internet Explorer നു ബദലായി അവതരിപ്പിച്ച Edge ബ്രൗസറും ക്ലച്ച് പിടിക്കാതെ വന്നതോടെ ആണ് മൈക്രോസോഫ്റ്റിന് മറ്റു ഓപ്പൺ സോഴ്സ് ക്രോമിയം ഉപയോഗിക്കാൻ നിർബന്ധിതമായത്.

മികച്ച പ്രതികരണം ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ക്രോമിയം ബേസ്ഡ് Edge ബ്രൗസറിന് ലഭിച്ചിരിക്കുന്നത്.റാം ഉപയോഗത്തിൽ ക്രോമിനെക്കാളും മെച്ചമാണെന്ന നിരൂപണങ്ങൾ മൈക്രോസോഫ്റ്റിന് ആശ്വാസം പകർന്നിട്ടുണ്ട്.

ക്രോം വെബ് സ്റ്റോറിൽ ഉള്ള എല്ലാ ആപ്പുകളും Edge ബ്രൗസറിൽ ഉപയോഗിക്കാൻ കഴിയും

പുതിയ ബ്രൌസർ ഡൌൺലോഡ് ചെയ്യുവാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

RSS
Follow by Email
Pinterest
Close Bitnami banner
Bitnami